Monday, November 25, 2024
Saudi ArabiaTop Stories

ടേൺ സിഗ്നൽ ഉപയോഗിക്കാതിരുന്നാൽ ഈടാക്കുന്ന പിഴ വെളിപ്പെടുത്തി സൗദി മുറൂർ

വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോഴോ ഓവർടേക്ക് ചെയ്യുകയോ ലൈനുകൾ മാറുകയോ ചെയ്യുംബോഴോ ടേൺ സിഗ്നൽ ഉപയോഗിക്കാതിരിക്കുന്നത് 150 മുതൽ 300 റിയാൽ വരെ പിഴ ചുമത്താവുന്ന ട്രാഫിക് നിയമലംഘനമായി കണക്കാക്കുമെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു.

പാത മാറുന്നതിന് മുമ്പ് ടേൺ സിഗ്നൽ ഉപയോഗിക്കുന്നത് ട്രാഫിക് സുരക്ഷയെ നിലനിർത്തുകയും കൂട്ടിയിടികളുടെയും അപകടങ്ങളുടെയും അപകടസാധ്യത ഒഴിവാക്കുന്നതിനും സഹായിക്കുമെന്ന് മുറൂർ വ്യക്തമാക്കി.

വാഹനത്തിൽ നിശ്ചയപ്പെടുത്തിയ സ്ഥലത്തല്ലാതെ ഇരിക്കുന്നത് നിയമ ലംഘനമാണെന്ന് മറ്റൊരു അറിയിപ്പിൽ മുറൂർ ഓർമ്മിപ്പിച്ഛു.

വാഹനമോടിക്കുമ്പോൾ ഒരു കാരണവശാലും വാഹനത്തിന്റെ സ്റ്റിയറിംഗ് വീൽ വിട്ടുകളയരുതെന്ന് ട്രാഫിക് വിഭാഗം ഊന്നിപ്പറഞ്ഞു. സെക്കന്റുകൾക്കുള്ളിൽ അപകടങ്ങൾ സംഭവിക്കുന്നതിനാൽ ഇത്തരം പെരുമാറ്റം ഒഴിവാക്കണമെന്ന് ട്രാഫിക് വിഭാഗം നിർദ്ദേശിച്ഛു.

വാഹനമോടിക്കുമ്പോൾ നിചിത വേഗത കുറയ്ക്കുന്നതും നിശ്ചിത വേഗത പാലിക്കാത്തതും പൊതു സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് മറ്റൊരു അറിയിപ്പിൽ സൗദി ട്രാഫിക് മുന്നറിയിപ്പ് നൽകി.

റോഡ് ഷോൾഡറുകൾ, സൈഡ് വാക്ക് എന്നിവക്ക് മുകളിലൂടെ കാർ ഓടിക്കുന്നവർക്ക് 1000 റിയാൽ മുതൽ 2000 റിയാൽ പീഴ ചുമത്തുമെന്നും മുറൂർ ഓർമ്മിപ്പിച്ഛു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്