തിങ്കളാഴ്‌ച, ജൂൺ 8, 2026
RiyadhTop Stories

സത്താർ കായംകുളം റിയാദിൽ അന്തരിച്ചു

റിയാദ് : റിയാദിലെ സാമൂഹിക  സംസ്‌കാരിക രാഷ്ട്രീയ  ജീവകാരുണ്യ  മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന  സത്താര്‍ കായംകുളം (56) അന്തരിച്ചു.

ഒരു മാസം മുമ്പ് പക്ഷാഘാതം ബാധിച്ച് റിയാദ് ശുമൈസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ അടുത്ത ശനിയാഴ്ച വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾക്കിടെയാണ് മരണം സംഭവിച്ചത്.

മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവാസ ജീവിതം നയിക്കുന്ന അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഒഐസിസി റിയാദില്‍  തുടക്കം  കുറിക്കുന്നതില്‍  മുഖ്യ പങ്കു വഹിച്ച  വ്യക്തിയായിരുന്നു.

റിയാദിലെ മുഖ്യധാരാ സംഘടനകളുടെ പൊതു വേദിയായ എന്‍.ആര്‍.കെ ഫോറത്തിന്റെ വൈസ് ചെയര്‍മാനും പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍ക യുടെ ചെയര്‍മാനുമായിരുന്നു സത്താര്‍ കായംകുളം.  ഭാര്യയും മൂന്ന്  മക്കളും അടങ്ങുന്നതാണ് കുടുംബം

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്