തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഫലസ്തീനിലേക്കുള്ള സൗദിയുടെ എട്ടാമത് ദുരിതാശ്വാസ വിമാനം അൽ അരീഷിലെത്തി

ഫലസ്തീനിലെ സഹോദരങ്ങൾക്കുള്ള ദുരിതാശ്വാസ സാധനങ്ങളുമായി സൗദിയുടെ എട്ടാമത് വിമാനം ഇന്ന് ഈജിപ്തിലെ അൽ അരീഷ് എയർപോർട്ടിൽ ഇറങ്ങി.

മൂന്ന് ആംബുലൻസുകൾ അടക്കമുള്ള ഇന്നത്തെ ഷിപ്മെന്റ് ദുരിതത്തിലായ ഫലസ്തീൻ ജനതക്ക് എത്തിക്കുകയാണ് ലക്ഷ്യം.

ഫലസ്തീൻ ജനതയ്ക്ക് ആശ്വാസം നൽകുന്നതിനുള്ള കിംഗ് സൽമാൻ റിലീഫിന്റെ സാഹിം ജനകീയ കാമ്പെയ്‌നിന്റെ ഭാഗമായാണ് ഈ സഹായം വരുന്നത്.

സാഹിം കാംബയിനിന്റെ ഭാഗമായി ഇത് വരെ 50 കോടിയിലധികം റിയാൽ സമാഹരിക്കാൻ സാധിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്