തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി നൽകിയ 6 ആംബുലൻസുകൾ ഇന്ന് ഗാസയിൽ പ്രവേശിക്കും; ആംബുലൻസ് വിമാനത്തിൽ കയറ്റുന്ന വീഡിയോ കാണാം

സൗദി അറേബ്യ നൽകിയ 6 ആംബുലൻസുകൾ ഇന്ന് ഗാസയിൽ എത്തുമെന്ന് അൽ-ഇ ഖ്ബാരിയ ചാനൽ റിപ്പോർട്ട് ചെയ്തു.

ഫലസ്തീനികളെ സഹായിക്കുന്നതിനായി ആകെ 20 ആംബുലൻസുകൾ അയക്കുന്നതിനുള്ള പദ്ധതികളുടെ ഭഗയാമാണ് ഇത്.

ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനുള്ള സൗദിയുടെ ജനകീയ കാമ്പെയ്‌നിന്റെ ഭാഗമാണ് ഈ സഹായം എന്നത് ശ്രദ്ധേയമാണ്.

കിംഗ് സൽമാൻ റിലീഫ് പ്ലാറ്റഫോമിലെ സാഹിം വഴി ഇത് വരെയായി 51 കോടി റിയാലിലധികം തുക സമാഹരിക്കാൻ സാധിച്ചിട്ടുണ്ട്.

ഗാസയിലേക്കുള്ള ആംബുലൻസ്, ഈജിപ്തിലേക്ക് കൊണ്ട് പോകാനായി വിമാനത്തിൽ കയറ്റുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്