സൗദിയിൽ വീണ്ടും പ്രകൃതി വാതക പാടങ്ങൾ കണ്ടെത്തി
റിയാദ് : കിഴക്കൻ പ്രവിശ്യയിലും റുബുഉൽ ഖാലിയിലും പുതിയ പ്രകൃതി വാതക പാടങ്ങൾ കണ്ടെത്തിയതായി സൗദി അറേബ്യ ഞായറാഴ്ച പ്രഖ്യാപിച്ചു.
റുബുഉൽ ഖാലിയിൽ രണ്ട് പ്രകൃതി വാതക പാടങ്ങളും കിഴക്കൻ പ്രവിശ്യയിലെ ദഹ്‌റാനും ഹോഫൂഫിനും സമീപമുള്ള മറ്റ് രണ്ട് പാടങ്ങളും സൗദി അരാംകോയ്ക്ക് കണ്ടെത്താൻ കഴിഞ്ഞതായി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചു.
ഈ മഹത്തായ നേട്ടങ്ങൾക്ക് വലിയ പിന്തുണ നൽകുന്ന രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകനായ സൽമാൻ രാജാവിനെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെയും അബ്ദുൽ അസീസ് രാജകുമാരൻ അഭിനന്ദിച്ചു.
രാജ്യത്തിനും അതിലെ ജനങ്ങൾക്കും തുടർച്ചയായ സുരക്ഷയും സമൃദ്ധിയും നൽകുന്നതിന് സർവ്വശക്തനായ ദൈവത്തോട് രാജകുമാരൻ പ്രാർഥിച്ചു..
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa