ജിദ്ദയിലും മക്കയിലും മറ്റു നാലു ഗവർണ്ണറേറ്റുകളിലും തിങ്കളാഴ്ച രാവിലെ വരെ റെഡ് അലർട്ട്
ജിദ്ദയിലും മക്കയിലും മറ്റു നാലു ഗവർണ്ണറേറ്റുകളിലും കനത്ത മഴയ്ക്കുള്ള റെഡ് അലർട്ട് തിങ്കളാഴ്ച രാവിലെ 5:00 വരെ നീട്ടിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു.
നേരത്തെ ഞായറാഴ്ച പുലർച്ചെ 1:00 മുതൽ രാത്രി 11 വരെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ എൻസിഎം ശനിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു ഇത് പിന്നീട്തിങ്കളാഴ്ച പുലർച്ചെ 5:00 വരെ കേന്ദ്രം നീട്ടുകയാണ്.
മക്ക നഗരം, ജിദ്ദ, റാബിഗ്, ഖുലൈസ്, ജുമൂം, ബഹ്‌റ എന്നിവിടങ്ങളിൽ 28 മണിക്കൂർ വരെ നീട്ടിയ റെഡ് അലേർട്ട് അനുസരിച്ച്, കനത്ത മഴ, അതിവേഗ കാറ്റ്, തിരശ്ചീന ദൃശ്യപരതയുടെ അഭാവം, ആലിപ്പഴ വർഷം, വെള്ളപ്പാച്ചിൽ , ഉയർന്ന തിരമാലകൾ, ഇടിമിന്നലുകൾ എന്നിവ അനുഭവപ്പെടും.
ഞായറാഴ്ച പുറത്തിറക്കിയ പുതുക്കിയ കാലാവസ്ഥാ റിപ്പോർട്ടിൽ, ജസാൻ, അസിർ, അൽ-ബഹ, മക്ക, മദീന, ഹായിൽ, അൽ-ജൗഫ്, വടക്കൻ അതിർത്തി മേഖല, അൽ-ഖസിം, റിയാദ്, കിഴക്കൻ പ്രവിശ്യ തുടങ്ങിയ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ ഇടത്തരം മുതൽ കനത്ത ഇടിമിന്നലും പേമാരിയും ആലിപ്പഴ വർഷവും സജീവമായ പൊടിക്കാറ്റും അനുഭവപ്പെടുന്നത് തുടരുമെന്നും ഈ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa