മക്ക പ്രവിശ്യയിൽ സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കി
മക്ക പ്രവിശ്യയിൽ, കൊലപാതകക്കേസിൽ പ്രതിയായ സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
സ്വാബിർ ബിൻ അബ്ദുല്ല എന്ന സൗദി പൗരനെയാണ് അഹ്‌മദ് ബിൻ മുസ്ത്വഫ എന്ന സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
ഇരുവരും തമ്മിലുള്ള വാക്ക് തർക്കത്തെത്തുടർന്ന് പ്രതി ഇരയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
പ്രതിയെ സുരക്ഷാ വിഭാഗം പിടി കൂടുകയും അന്വേഷണത്തിൽ കുറ്റകൃത്യം തെളിയികുകയും ചെയ്തതിനെത്തുടർന്ന് കേസ് കോടതിക്ക് റഫർ ചെയ്തു.
വിചാരണക്കൊടുവിൽ പ്രത്യേക കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും പ്രസ്തുത വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും ചെയ്തതിനെത്തുടർന്ന് വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും തിങ്കളാഴ്ച മക്ക പ്രവിശ്യയിൽ പ്രതിയെ വധ ശിക്ഷക്ക് വിധേയനാക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
