ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതി രണ്ട് വെല്ലു വിളികൾ നേരിട്ടതായി ജിസിസി അസിസ്റ്റൻ്റ് സെക്രട്ടറി
ഒരൊറ്റ വിസയിൽ സന്ദർശകർക്ക് ജിസിസി രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതിക്ക് ജിസിസി രാജ്യങ്ങളുടെ അംഗീകാരം ഗൾഫ് സഹകരണ കൗൺസിൽ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ അബ്ദുൽ അസീസ് അൽ ഉവൈഷിഖ് സ്ഥിരീകരിച്ചു.
അതേ സമയം പദ്ധതി രണ്ട് തടസ്സങ്ങൾ നേരിട്ടതായി അൽ-ഉവൈഷിഖ് വിശദീകരിച്ചു; ചില ജിസിസി രാജ്യങ്ങളിൽ ടൂറിസ്റ്റ് വിസയുടെ അഭാവം, സുരക്ഷാ പരിഗണനകൾ എന്നിവയാണവ.
ഈ വരുന്ന ഡിസംബർ അഞ്ചിന് നടക്കുന്ന ജിസിസി ഉച്ചകോടിയിൽ ജിസിസി ഏകീകൃത വിസ പദ്ധതി പ്രഖ്യാപിക്കുമെന്ന് ഉവൈഷിഖ് അറിയിച്ചു.
ഒരൊറ്റ ടൂറിസ്റ്റ് വിസയിൽ എല്ലാ ജിസിസി രാജ്യങ്ങളിലും സന്ദർശിക്കാൻ അനുവദിക്കുന്ന ജി സി സി ടൂറിസ്റ്റ് വിസ പദ്ധതി നിലവിൽ വരുന്നത് എല്ലാ ഗൾഫ് രാജ്യങ്ങൾക്കും വലിയ അനുഗ്രഹമാകും എന്നാണു വിലയിരുത്തൽ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa