റൗളാ ശരീഫിൻ്റെ പരിചാരകൻ ആഗ ശൈഖ് അബ്ദൂ അലി ഇദ് രീസ് മരിച്ചു
മദീന: മസ്ജിദുന്നബവിയുടെയും പരിശുദ്ധ റൗളാ ശരീഫിൻ്റെയും നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടേ തിരു ശരീരം നില നിൽക്കുന്ന ഹുജ്റതുശരീഫിൻ്റെയും പരിചാരകനായ ആഗ ശൈഖ് അബ്ദു അലി ഇദ് രീസ് അന്തരിച്ചു.
പരേതൻ്റെ മേലുള്ള ജനാസ നമസ്ക്കാരം തിങ്കളാഴ്ച മഗ്രിബ് നമസ്ക്കാരാനന്തരം നിർവ്വഹിക്കപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മദീനയിൽ മസ്ജിദുന്നബവിയുടെ പരിചരണ ചുമതലക്ക് ജീവിതം ഉഴിഞ്ഞുവെച്ച ആഗകളിൽ ഒരാളായിരുന്നു ശൈഖ് അബ്ദു അലി. അടിസ്ഥാനപരമായി ആഗകൾ അബ്‌സീ നിയൻ വംശജരാണ്.
മദീന പള്ളിയുടെ സേവകരാണ് ആഗകൾ, അവർക്ക് പ്രത്യേക ഭരണ സ്ഥാപനമുള്ള ഒരു വിഭാഗമാണ്, പള്ളിയിൽ സേവനം ചെയ്യുക, വൃത്തിയാക്കുക, തൂത്തുവാരുക, പുകയ്ക്കുക, വെളിച്ചം നൽകുക, പ്രവാചകന്റെ മസ്ജിദ് തുറക്കുക, അടയ്ക്കുക, പരിപാലിക്കുക. പ്രവാചകന്റെ ഹുജ്റത്തുശ്ശരീഫും അതിന്റെ താക്കോലും സംരക്ഷിക്കുക എന്നിവയെല്ലാം ആഗകളുടെ ഉത്തരവാദിത്വം ആണ് .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa