Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രക്ക് പുറത്തിറക്കി

കാർബൺ പുറന്തള്ളാത്ത അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുള്ള സൗദിയുടെ വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (ചൊവ്വാഴ്‌ച) പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യത്തെ ഹൈഡ്രജൻ ട്രക്ക് പുറത്തിറക്കി.

ഹൈഡ്രജൻ ട്രക്കിന്റെ സവിശേഷത സീറോ കാർബൺ എമിഷൻ ആണെന്നും, സുസ്ഥിര വികസനത്തിനായുള്ള സൗദിയുടെ സംരംഭങ്ങൾക്ക് പുറമേ, ഗതാഗതത്തിനും ലോജിസ്റ്റിക്സിനും വേണ്ടിയുള്ള ദേശീയ തന്ത്രത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന നൽകുന്നുവെന്നും അതോറിറ്റി സ്ഥിരീകരിച്ചു.

കൂടാതെ 400 കിലോമീറ്ററിൽ കൂടുതലുള്ള ദീർഘദൂര സഞ്ചാരത്തിന് അനുയോജ്യമായ നിലയിൽ ആണ് ഹൈഡ്രജൻ ട്രക്കുകളുടെ നിർമ്മാണം.

രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകൾ ഉൾപ്പെടെ ഹൈഡ്രജനുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ രൂപകൽപ്പന, ധനസഹായം, നിർമ്മാണം, പ്രവർത്തനം, പരിപാലനം എന്നിവ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

നേരത്തെ മിഡിലീസ്റ്റിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണാർഥം ഓടിച്ച് സൗദി അറേബ്യ ചരിത്രം തിരുത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്