റിയാദിലേക്ക് പറന്ന സൗദിയ വിമാനം രോഗിയായ യാത്രക്കാരിയെ രക്ഷിക്കാൻ മദീനയിലിറക്കി
മദീന: ഒരു യമനി യാത്രക്കാരിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് സൗദി അറേബ്യൻ എയർലൈൻസ് വിമാനം ചൊവ്വാഴ്ച മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.
ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് റിയാദിലേക്ക് പറന്നുയർന്ന് 30 മിനിറ്റിനുള്ളിൽ തന്നെ വിമാനത്തിലുണ്ടായിരുന്ന സൗദി മെഡിക്കൽ സംഘത്തിന്റെ പ്രാഥമിക ഇടപെടലിനെ തുടർന്ന് ക്യാപ്റ്റൻ മദീനയിൽ അടിയന്തര ലാൻഡിംഗ് തീരുമാനീക്കുകയായിരുന്നു.
ജിദ്ദയിൽ നിന്ന് പറന്നുയർന്ന് അരമണിക്കൂറിനുള്ളിൽ യെമൻ യുവതിക്ക് ബോധക്ഷയം സംഭവിച്ചതായി വിമാനത്തിലെ യാത്രക്കാർ പറഞ്ഞു. അവരുടെ അവസ്ഥയെക്കുറിച്ച് വിമാന ജീവനക്കാരെ അറിയിക്കുകയും വിമാനത്തിലുണ്ടായിരുന്ന സൗദി മെഡിക്കൽ സംഘം പരിചരണത്തിന് ഹാജരാകുകയുമായിരുന്നു.
യുവതിയുടെ നില ഗുരുതരമായി തുടരുന്നതിനാൽ വൈകാതെ ആശുപത്രിയിലേക്ക് മാറ്റാൻ മെഡിക്കൽ സംഘം വിമാന ജീവനക്കാരോട് നിർദ്ദേശിച്ചു. അവരുടെ അവസ്ഥയെക്കുറിച്ച് പൈലറ്റിനെ അറിയിച്ച ശേഷം, യാത്രയുടെ ഗതി മാറ്റാനും മദീന വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്താനും അവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാനും പൈലറ്റ് തീരുമാനിച്ചു. വിമാനം വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ വിമാനത്താവളത്തിലെ മെഡിക്കൽ സംഘം യമാനി യുവതിയുടെ കേസ് കൈകാര്യം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa