ഫലസ്തീനിലേക്കുള്ള സൗദിയുടെ ജനകീയ ധന ശേഖരണം 52 കോടി റിയാൽ കവിഞ്ഞു
ഗാ*സയിലെ സഹോദരങ്ങൾക്കുള്ള കിംഗ് സൽമാൻ റിലീഫ് സെന്ററിന്റെ സാഹിം ജനകീയ ഫണ്ട് ശേഖരണ ക്യാംബയിനിലൂടെ ഇത് വരെയായി 52.80 കോടി റിയാൽ സമാഹരിച്ച് കഴിഞ്ഞു.
ടൺ കണക്കിന് സഹായ വസ്തുക്കളുമായി നിരവധി കാർഗോ വിമാനങ്ങൾ സൗദിയിൽ നിന്ന് ഈജിപ്തിലെത്തിയിട്ടുണ്ട്.
ഈജിപ്തിൽ നിന്ന് റഫ ബോർഡറിലൂടെ ഗാ*സയിലേക്ക് ട്രക്കുകൾ വഴിയാണ് ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കുന്നത്.
അതേ സമയം ജിദ്ദ തുറമുഖത്ത് നിന്ന് കപ്പൽ മാർഗം അയച്ച ദുരിതാശ്വാസ വസ്തുക്കൾ ഈജിപ്തിലെത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa