ഹമാസ് നേതാക്കളെ ലോകത്തെവിടെച്ചെന്നും കൊലപ്പെടുത്താൻ നിർദ്ദേശം നൽകിയതായി നെതന്യാഹു
ഹമാസ് നേതാക്കൾ ലോകത്തെവിടെയാണെങ്കിലും അവരെ വധിക്കാൻ ചാര സംഘടനയായ മൊസാദിനു നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പ്രസ്താവിച്ചു.
അതേ സമയം ഗാ*സയിലെ മാനുഷിക വെടി നിർത്തൽ കരാർ ഇത് വരെ പ്രാബല്യത്തിൽ വന്നിട്ടില്ല.
മോചിപ്പിക്കാനുള്ള ബന്ദികളുടെ അവസാന ലിസ്റ്റിൽ വന്ന ആശയക്കുഴപ്പമാണ് ബന്ധി മോചനവും വെടി നിർത്തലും പ്രാവർത്തികമാകുന്നത് വൈകാൻ കാരണം എന്നാണ് റിപ്പോർട്ട്.
വെള്ളിയാഴ്ചക്ക് മുമ്പ് ബന്ദി മോചനം ഉണ്ടാകില്ല എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
കരാർ ഉറപ്പിച്ച ശേഷവും കഴിഞ്ഞ മണിക്കൂറുകളിൽ ഇസ്രായേൽ ഗാ*സക്ക് നേരെ വ്യോമാക്രമണം നടത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa