റിയാദ് ഒട്ടകോത്സവം; വിജയികളെ കാത്തിരിക്കുന്നത് 70 മില്യൺ റിയാലിൻ്റെ സമ്മാനം
റിയാദ് : 2024 ഫെബ്രുവരിയിൽ റിയാദിൽ സൽമാൻ രാജാവിൻ്റെ പേരിലുള്ള ഒട്ടകോത്സവം നടക്കുമെന്ന് സൗദി ക്യാമൽ സ്‌പോർട്‌സ് ഫെഡറേഷൻ വ്യാഴാഴ്ച അറിയിച്ചു.
ലോകമെമ്പാടുമുള്ള ഒട്ടക പ്രേമികൾ ഫെസ്റ്റിവലിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു, 70 മില്യൺ റിയാലിലധികം വരുന്ന ആകർഷകമായ സമ്മാനങ്ങൾ ആയിരിക്കും നൽകുക.
ഫെസ്റ്റിവലിന് രാജാവ് നൽകിയ അംഗീകാരം രാജ്യത്തിന്റെ സമഗ്രമായ കായിക നവോത്ഥാനവുമായി ചേർന്ന് കായിക മേഖലയ്ക്കുള്ള സർക്കാരിന്റെ അചഞ്ചലമായ പിന്തുണയെ അടിവരയിടുന്നുവെന്ന് കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി രാജകുമാരൻ ഊന്നിപ്പറഞ്ഞു.
സൗദി ഒട്ടക കായികമേളയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ പ്രിൻസ് ഫഹദ് ബിൻ ജൽവി, ഫെസ്റ്റിവലിന് പച്ചക്കൊടി കാട്ടിയതിന് രാജാവിനു നന്ദി അറിയിച്ചു. ഒട്ടക ഓട്ടമത്സരത്തെ ഒരു കായികവിനോദമെന്ന നിലയിൽ അന്താരാഷ്ട്ര അംഗീകാരത്തിലേക്ക് ഉയർത്തുന്നതിൽ നേതൃത്വത്തിന്റെ ഉറച്ച പിന്തുണ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa