ഗാ*സയിൽ വെടി നിർത്തൽ വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ആരംഭിക്കുമെന്ന് ഖത്തർ
ഗാ*സയിൽ നിന്ന് മോചിപ്പിക്കപ്പെടുന്ന സാധാരണക്കാരുടെ പട്ടിക ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിന് (മൊസാദിന്) കൈമാറിയതായി ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു.
2023 നവംബർ 24 വെള്ളിയാഴ്ച രാവിലെ കൃത്യം ഏഴ് മണിക്ക് ഗാ*സയിൽ മാനുഷിക വെടിനിർത്തൽ ആരംഭിക്കുമെന്ന് അൻസാരി വ്യക്തമാക്കി.
ഇസ്രയേലി ബന്ദികളുടെ ആദ്യ ബാച്ചിനെ വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് ഗാ*സ മുനമ്പിൽ നിന്ന് കൈമാറും.
ഈ ഉടമ്പടി നടപ്പാക്കുന്നതിനുള്ള പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഈജിപ്തിന്റെയും സംഘർഷത്തിലെ കക്ഷികളുടെയും സാന്നിധ്യത്തിൽ നിരവധി മീറ്റിംഗുകൾ നടന്നതായും അൻസാരി സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa