റി എൻട്രി വിസാ കാലാവധിയുടെ അവസാന തീയതി വരെയും സൗദിയിലേക്ക് പ്രവേശിക്കാം
ജിദ്ദ: റി എൻട്രി വിസയിൽ സൗദിയിൽ നിന്ന് പുറത്ത് പോയ ഒരു വിദേശിക്ക് അയാളുടെ റി എൻട്രി വിസാ കാലാവധിയുടെ അവസാന ദിവസം വരെ സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതിയുണ്ടെന്ന് ജവാസാത്ത് അറിയിച്ചു.
സൗദിക്ക് പുറത്തുള്ളവർക്ക് ആവശ്യമെങ്കിൽ നിശ്ചിത പേയ്മെൻ്റ് അടച്ച് സ്പോൺസർ വഴി റി എൻട്രി വിസാ കാലാവധി നിട്ടാൻ സാധിക്കും.
അതേ പോലെ ഇഖാമാ കാലാവധി അവസാനിക്കുന്ന ദിവസം വരെയും ഒരു വിദേശിക്ക് റി എൻട്രി വിസ ഇഷ്യു ചെയ്യാൻ സാധിക്കും.
റി എൻട്രി വിസ ഇഷ്യു ചെയ്യാൻ പാസ്പോർട്ടിൽ ചുരുങ്ങിയത് 90 ദിവസവും ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ പാസ്പോർട്ടിൽ ചുരുങ്ങിയത് 60 ദിവ്സവും വാലിഡിറ്റി ഉണ്ടായിരിക്കണം എന്നും ജവാസാത് ഓർമ്മിപ്പിക്കുന്നു.
റി എൻട്രി വിസയിൽ സൗദിയിൽ നിന്ന് പുറത്ത് പോയ പ്രവാസിക്ക്, സൗദിയിൽ നിന്ന് പുറത്തായിരിക്കേ അയാളുടെ സ്റ്റാറ്റസ് ഫൈനൽ എക്സിറ്റിലേക്ക് മാറ്റാൻ സാധിക്കില്ല എന്നും ജവാസാത്ത് വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa