നിലവിൽ ഉംറ നിർവഹിക്കാൻ ഏറ്റവും അനുയോജ്യമായ സമയവും ദിവസങ്ങളും ഏതാണെന്ന് വ്യക്തമാക്കി സൗദി ഹജ്ജ് ഉംറ മന്ത്രി
മക്ക : നിലവിലെ സാഹചര്യത്തിൽ വിശ്വാസികൾക്ക് ഉംറ നിർവ്വഹിക്കാൻ ഏറ്റവും അനുയോജ്യമായ സമയവും ദിവസങ്ങളും ഏതാണെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ- റബീഅ നിർദ്ദേശിക്കുന്നു.
ഉംറ നിർവഹിക്കാനുള്ള ഏറ്റവും നല്ല സമയം രാവിലെ 7:30 മുതൽ രാവിലെ 10:30 വരെയും രാത്രി 11:00 മുതൽ പുലർച്ചെ 2 മണി വരെയും ആണ് എന്നാണ് മന്ത്രി നിർദ്ദേശിക്കുന്നത്.
ഞായർ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആണ് ഉംറ തീർഥാടകരുടെ തിരക്ക് കുറഞ്ഞ ദിവസങ്ങൾ എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉംറ തീർഥാടകർ വിശുദ്ധ ഭൂമിയിലേക്ക് ധാരാളമായി ഒഴുകുന്ന സാഹചര്യത്തിൽ ആണ് മന്ത്രി പ്രത്യേക നിർദ്ദേശം നൽകിയിട്ടുള്ളത് .
ഈ ദിവസങ്ങളിൽ മക്ക വളരെ സുഖകരമായ കാലാവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കുകയാണെന്നും ഇത് ആത്മീയമായ അന്തരീക്ഷത്തിൽ തീർഥാടകർക്ക് കർമ്മങ്ങൾ അനായാസമായും സുഖമായും നിർവഹിക്കാൻ പ്രാപ്തരാക്കുന്നതായും ഡോ. അൽ റബീഅ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa