ബന്ദികളെ മോചിപ്പിക്കൽ ആരംഭിച്ചു
ഹമാസ് തടവിലാക്കിയ ഇസ്രായേലി ബന്ദികളിൽ പെട്ട ചിലരെയും ഇസ്രായേൽ ജയിലിൽ ഉള്ള ഫലസ്‌തീനികളിൽ ചിലരെയും മോചിപ്പിച്ചു.
ഹമാസ് മോചിപ്പിച്ച ആദ്യ ബാച്ച് ബന്ദികളിൽ 13 ഇരട്ട പൗരത്വം ഉള്ളവരടക്കമുള്ള ഇസ്രായേലികളും 10 തായ് പൗരന്മാരും 1 ഫിലിപിനോയും ഉൾപ്പെടുന്നതായി മദ്ധ്യസ്ഥരായ ഖത്തർ പറയുന്നു. ഇസ്രായേൽ ജയിലുകളിൽ നിന്ന് 39 പലസ്തീൻ സ്ത്രീകളുടെയും കുട്ടികളുടെയും ആദ്യ സംഘം മോചിപ്പിക്കപ്പെട്ടു .
240 ബന്ധികളിൽ നിന്നും 50 പേരെ മോചിപ്പിക്കാൻ ആണു ഹമാസ് ഇസ്രായേലുമായി ധാരണയായിട്ടുള്ളത്. പകരം 150 ഫലസ്തീൻ സ്ത്രീകളെയും കുട്ടികളെയും ജയിലിൽ നിന്ന് ഇസ്രായേലും മോചിപ്പിക്കും.
അതേ സമയം വടക്കൻ ഗാസ കരാറിൽ പെടില്ലെന്ന് പറഞ്ഞ് ഇസ്രായേൽ സൈന്യം, വടക്കൻ ഗാസയിലേക്ക് തിരികെ പോയ ഫലസ്തീനികളെ തടഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa