തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi Arabia

സൗദി ലീഗിൽ ഇന്ന് ഹിലാലിൻ്റെ ഗോൾ പേമാരി

സൗദി പ്രോ ലീഗിൽ ഇന്ന് കരുത്തരായ അൽ ഹിലാൽ മടക്കമില്ലാത്ത 9 ഗോളുകൾക്ക് അൽ ഹസ് മിനെ തകർത്ത് തരിപ്പണമാക്കി.

അൽ ഹിലാലിനു വേണ്ടി മാൽക്കം ഹാട്രിക്കും മിട്രോവിച്ഛും കാനുവും ഖഹ്താനിയും അൽ ഷഹ്രിയും ബുറൈകും സെർജസ് സാവികും ഓരോ ഗോളുകൾ വീതവും നേടിയപ്പോൾ ആതിഥേയരായ അൽ ഹസ്മിനു നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ.

ഇന്നത്തെ ജയത്തോടെ അൽ ഹിലാൽ 38 പോയിൻ്റോടെ ഒന്നാം സ്ഥാനത്ത് ശക്തരായി തുടരുകയാണ്. 34 പോയിന്റുള്ള അൽ നസ്ർ രണ്ടാം സ്ഥാനത്തും അൽ അഹ്ലി സൗദി 27 പോയിൻ്റുമായി മൂന്നാം സ്ഥാനത്തും ഉണ്ട്.

ഇന്ന് നടക്കുന്ന മറ്റു മത്സരങ്ങളിൽ കരുത്തരായ അൽ അഹ്ലി സൗദി പ്രബലരായ അൽ ശബാബിനെയും ളമക് അബ്ഹയെയും അൽ ഫാതിഹ് അൽ ഫൈഹയെയും അൽ വെഹ്ദ അൽ ഖലീജിനെയും നേരിടും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്