Saturday, November 23, 2024
Top StoriesWorld

ഇസ്രായേലിൻ്റെ കരാർ ലംഘനം ആരോപിച്ച് രണ്ടാം ബാച്ച് ബന്ദികളെ മോചിപ്പിക്കുന്നത് തത്ക്കാലം നിർത്തി വെച്ചതായി ഹമാസ്: പ്രശ്‍നം പരിഹരിച്ചതായും ബന്ദികളെ കൈമാറൽ തുടരുമെന്നും ഖത്തർ

നോർത്ത് ഗാ*സയിലേക്കുള്ള സഹായങ്ങൾ\ തടയുന്നതുൾപ്പടെയുള്ള കരാർ ലംഘനങ്ങൾ ഇസ്രയേൽ നടത്തുന്നതായി ആരോപിച്ച് രണ്ടാം ബാച്ച് ബന്ദികളെ മോചിപ്പിക്കുന്നത് താത്ക്കാലികമായി നിർത്തി വെച്ചതായി ഹമാസ് അറിയിച്ചു.

ഹമാസ് പ്രസ്താവനയെത്തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിൽ, ഇന്ന് രാത്രി, ഏഴ് വിദേശികളെ കൂടാതെ 39 ഫലസ്തീൻ സിവിലിയൻമാരെയും ഗാ*സയിൽ നിന്ന് 13 ഇസ്രായേലികളെയും മോചിപ്പിക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു. ഖത്തർ-ഈജിപ്ഷ്യൻ മധ്യസ്ഥതയിലൂടെയാണ് തടസ്സങ്ങൾ മറികടന്നതെന്ന് വക്താവ് പറഞ്ഞു.

അതേ സമയം വെസ്റ്റ് ബാങ്കിൽ ഇന്ന് ഇസ്രായേൽ സൈന്യം രണ്ട് കൗമാരക്കാരെ കൊലപ്പെടുത്തിയതായി അൽ റാസി ആശുപത്രി മേധാവി അറിയിച്ചു.

വെസ്റ്റ് ബാങ്കിലെ ജെനിനിൽ നിലവിൽ ഒരു അൽറാസി ഹോസ്പിറ്റലിൽ മാത്രമാണു ചികിത്സ ലഭ്യമാക്കാൻ സാധിക്കുന്നത് മറ്റു നാലു ഹോസ്പിറ്റലുകൾ ഇസ്രായേൽ സൈന്യം വളഞ്ഞിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്