ഗാസ വെടി നിർത്തൽ രണ്ട് ദിവസം കൂടി നീട്ടി; കൂടുതൽ ബന്ദികളെയും തടവുകാരെയും മോചിപ്പിച്ചു
ഇസ്രായേലും ഹമാസും തമ്മിലുള്ള വെടി നിർത്തൽ കരാർ രണ്ട് ദിവസം കൂടി നീട്ടി. നേരത്തെയുണ്ടായിരുന്ന നാല് ദിവസത്തെ വെടിനിർത്തൽ കഴിഞ്ഞ ദിവസം അവസാനിക്കാനിരിക്കെയാണ് രണ്ട് ദിവസം കൂടി കരാർ നീട്ടിയത്.
ബന്ധികളെയും തടവുകാരെയും കൈമാറൽ കരാർ പ്രകാരം ഇന്ന് പുലർച്ചെ 3 ഫലസ്‌തീനി വനിതകളും 30 ഫലസ്‌തീനി കുട്ടികളും ഇസ്രായേൽ തടവിൽ നിന്ന് മോചിതരായി. ഹമാസ് ബന്ദികളാക്കിയിരുന്നവരിൽ 11 പേരെയും പകരം മോചിപ്പിച്ചു.
ബന്ദികളുടെ മോചനത്തിന് വേണ്ടി ഖത്തർ നടത്തുന്ന ശ്രമങ്ങൾക്ക് അമേരിക്ക നന്ദി അറിയിച്ചു.
അതേ സമയം വെടി നിർത്തൽ ശാശ്വതമാക്കണമെന്ന ആവശ്യം വിവിധ അന്താരാഷ്‌ട്ര കോണുകളിൽ നിന്ന് ശക്തമായി ഉയരുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa