തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സഹോദരനെ കാറിടിച്ച് കൊലപ്പെടുത്തിയ സൗദി പൗരന്റെ വധ ശിക്ഷ നടപ്പാക്കി

റിയാദ്: തന്റെ സഹോദരനെ കാറിടിച്ച് കൊലപ്പെടുത്തിയ സൗദി പൗരന്റെ വധ ശിക്ഷ റിയാദ് പ്രവിശ്യയിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

സുൽത്താൻ ബിൻ ശുബൈബ് അദോസരി എന്ന സൗദി പൗരനെയാണ് സഹോദരൻ ശത് വിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.

പ്രതിയെ ഇരയെ മന:പൂർവ്വം നിരവധി തവണ കാർ കൊണ്ടിടിക്കുകയും അത് മരണ കാരണമാകുകയുമായിരുന്നു.

പ്രതിയെ പിടികൂടിയ അന്വേഷണ വിഭാഗം പ്രതി കുറ്റം ചെയ്തതായി സ്ഥിരീകരിക്കുകയും കേസ് കോടതിക്ക് റഫർ ചെയ്യുകയും ചെയ്തു.

വിചാരണയിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി പ്രതിക്ക് വധ ശിക്ഷ വിധിക്കുകയും വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ചെയ്തതോടെ വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ചൊവ്വാഴ്‌ച റിയാദിൽ വിധി നടപ്പാക്കുകയും ചെയ്തതതായി ആഭ്യന്തര മന്ത്രാലയ പ്രസ്താവനയിൽ വ്യക്തമാക്കി.
.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്