ഒടുവിൽ സൗദി നേടി; 2030 വേൾഡ് എക്സ്പോ റിയാദിൽ നടക്കും
2030 വേൾഡ് എക്സ്പോക്ക് ആതിഥേയത്വം വഹിക്കാനുള്ള അവകാശം സൗദി തലസ്ഥാന നഗരിയായ റിയാദിന് ലഭിച്ചു.
എതിരാളികളായ ഇറ്റലിയെയും സൗത്ത് കൊറിയയെയും അനായേസേന പാരാജയപ്പെടുത്തിയാണ് റിയാദ് ബിഡ് നേടിയത്.
പാരീസിൽ നടന്ന വോട്ടെടുപ്പിൽ റിയാദ് 119 വോട്ടുകൾ നേടിയപ്പോൾ സൗത്ത് കൊറിയയിലെ ബുസാൻ 29 ഉം റോം 17 ഉം വോട്ടുകൾ നേടി.
”മാറ്റാത്തതിന്റെ യുഗം; ദിർഘ വീക്ഷണമുള്ള നാളേക്കായി ഒരുമിച്ച്” എന്ന തീമിൽ 2030 ഒക്ടോബർ മുതൽ 2031 മാർച്ച് വരെയാണ് റിയാദ് എക്സ്പോ നടക്കുക.
അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന എക്സ്പോക്ക് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ലഭിച്ച രാജ്യത്തിനു ഫിഫ 2034 ആതിഥേയത്വത്തിനു അവകാശം ലഭിച്ചതോടൊപ്പമുള്ള ഈ നേട്ടം അക്ഷരാഥത്തിൽ ഇരട്ട മധുരമായി മാറി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa