സൗദി പൗരനെ വടി കൊണ്ട് തലക്കടിച്ച് വീഴ്ത്തി, ശേഷം കാറിടിച്ച് കൊലപ്പെടുത്തി: പ്രതിയുടെ വധ ശിക്ഷ നടപ്പാക്കി
ദമാം: കൊലപാതകക്കേസിൽ പ്രതിയായ സൗദി പൗരൻ്റെ വധ ശിക്ഷ ഈസ്റ്റേൺ പ്രൊവിൻസിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
അബ്ദുല്ല ബിൻ അബ്ദുൽ മുഹ്സിൻ അദോസരിയെയാണ് സൗദി പൗരൻ നാസ്വിർ ബിൻ ആമിർ അദോസരിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി ഇരയെ വടികൊണ്ട് തലക്കടിച്ച് വീഴ്ത്തുകയും ശേഷം കാറിടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇരുവരും തമ്മിലുള്ള വാക്ക് തർക്കമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്.
പ്രതിയെ പിടി കൂടിയ സുരക്ഷാ വിഭാഗം അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് സ്ഥിരീകരിക്കുകയും കേസ് കോടതിക്ക് റഫർ ചെയ്യുകയും ചെയ്തു.
കോടതി വിചാരണക്കൊടുവിൽ പ്രതിക്ക് വധശിക്ഷ വിധിക്കുകയും പ്രസ്തുത വിധിയെ അപ്പീൽ കോർട്ടും സുപ്രീം കോർട്ടും പിന്തുണക്കുകയും ചെയ്തതോടെ വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ഇന്ന് – ചൊവ്വാഴ്‌ച പ്രതിയെ വധശിക്ഷക്ക് വിധേയമാക്കുകയും ചെയ്തതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa