ഹീത്രൂ എയർപോർട്ടിൽ ഓഹരി വാങ്ങാൻ സൗദി പബ്ളിക് ഇൻവെസ്റ്റ്മെൻ്റ് കരാറിലേർപ്പെട്ടു
യു കെ യിലെ ഹീത്രൂ എയർപോർട്ടിന്റെ ഹോൾഡിംഗ് കമ്പനിയായ എഫ്ജിബി ടോപ്‌കോയിൽ 10% ഓഹരി വാങ്ങാൻ ഫെറോവിയൽ എസ്‌എയുമായി കരാറിൽ ഏർപ്പെട്ടതായി സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഇന്ന് പ്രഖ്യാപിച്ചു.
ഇടപാടിൽ, സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്, കമ്പനിയുടെ 10 ശതമാനം ഓഹരികൾ ഏറ്റെടുക്കുകയും യൂറോപ്പിലെ ഏറ്റവും വലിയ സ്വകാര്യ ഇക്വിറ്റി ഗ്രൂപ്പുകളിലൊന്നായ ആർഡിയൻ 15 ശതമാനം വാങ്ങുകയും ചെയ്യും.
സൗദി പബ്ളീക് ഇൻ വെസ്റ്റ്മെൻ്റ് ഫണ്ട് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ 1 ബില്യൺ പൗണ്ടിൻ്റെ ഓഹരിയാണ് ഏറ്റെടുക്കുന്നത്.
700 ബില്യൺ ഡോളറിലധികം ആസ്തിയുള്ള സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ലോകത്തെ വൈവിധ്യമാർന്ന നിക്ഷേപ സാധ്യതകളിൽ പണമിറക്കുന്നത് തുടരുകയാണ്.
ഇന്ത്യയിൽ അരിക്കമ്പനി മുതൽ ടെക്‌നോളജി മേഖലകളിൽ വരെ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് നിക്ഷേപമിറക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa