തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മംദൂഹ് രാജകുമാരൻ അന്തരിച്ചു

മക്ക : പ്രമുഖ സൗദി രാജ കുടുംബാംഗവും സൽമാൻ രാജാവിൻ്റെ സഹോദരനുമായ മംദൂഹ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു.

സൗദി റോയൽ കോർട്ടാണ് രാജകുമാരന്റെ മരണ വാർത്ത ഔദ്യോഗികമായി പുറത്ത് വിട്ടത്. മംദൂഹ് രാജകുമാരൻ 1986 ൽ തബൂക്ക് മേഖലയുടെ ഗവർണ്ണറായി സേവനം അനുഷ്ടിച്ചിരുന്നു.

രാജകുമാരന്റെ മേലുള്ള മയ്യിത്ത് നമസ്ക്കാരം വെള്ളിയാഴ്‌ച അസ്വർ നമസ്‌കാരാനന്തരം മക്ക മസ്ജിദുൽ ഹറാമിൽ വെച്ച് നടക്കും.

അല്ലാഹുവിന്റെ കാരുണ്യവും പാപ മോക്ഷവും രാജകുമാരന് ലഭിക്കട്ടെയെന്നും അദ്ദേഹത്തെ സ്വർഗീയാരാമത്തിൽ പ്രവേശിപ്പിക്കട്ടെയെന്നും റോയൽ കോർട്ട് കുറിപ്പിൽ പ്രാർത്ഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്