Monday, September 23, 2024
Top StoriesWorld

ഗാസയിൽ ഇസ്രായേലി കൂട്ടക്കൊല; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊല്ലപ്പെട്ടത് 700 ലധികം ഫലസ്തീനികൾ

തെക്കൻ ഗാസയിലും വടക്കൻ ഗാസയിലും ഇസ്രായേലി സൈന്യം കൂട്ടക്കൊല തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 700 ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് ഡയറക്ടർ ജനറലിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ഗാസയിലെ ഇസ്രായേൽ ആക്രമണം അവസാനിക്കുന്നത് വരെ തടവുകാരെയും ബന്ദികളെയും മാറ്റാനുള്ള ചർച്ചകൾ പുനരാരംഭിക്കില്ലെന്ന് ഹമാസ് പ്രസ്താവിച്ചു.

യുദ്ധം ആരംഭിച്ച ശേഷം കഴിഞ്ഞ ദിവസം വരെ 54 പലസ്തീനി മാധ്യമ പ്രവർത്തകരും നാല് ഇസ്രായേലി മാധ്യമ പ്രവർത്തകരും മൂന്ന് ലെബനീസ് മാധ്യമ പ്രവർത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്.

ഒക്‌ടോബർ 7 മുതൽ ഗാസയിൽ 6,600-ലധികം ഫലസ്തീൻ കുട്ടികളെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയതായി സർക്കാരിന്റെ മാധ്യമ ഓഫീസ് അറിയിച്ചു.

അതേ സമയം ഇസ്രായേൽ സൈന്യം ഫലസ്തീനികൾക്കെതിരെ “യുദ്ധക്കുറ്റങ്ങൾ” ചെയ്യുന്നത് തുടരുകയാണെങ്കിൽ മേഖലയിൽ യുദ്ധം വിപുലീകരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

നിലവിൽ ഗാസയിൽ ഒരു സ്ഥലവും സുരക്ഷിതമല്ലാത്ത അവസ്ഥയാണുള്ളത്. നേരത്തെ ഇസ്രായേൽ സൈന്യം ഫലസ്തീനികളോട് പോകാൻ ആവശ്യപ്പെട്ട തെക്കൻ ഗാസയിൽ ആണിപ്പോൾ ശക്തമായ ഇസ്രായേലി ആക്രമണം നടക്കുനന്ത്. തെക്ക് റാഫയിലേക്കോ തെക്കുപടിഞ്ഞാറൻ തീരപ്രദേശത്തേക്കോ മാറാൻ ഉത്തരവിട്ടുകൊണ്ട് ഇസ്രായേൽ സൈന്യം പുതിയ ലഘുലേഖകൾ വിതരണം ചെയ്തതായി ഫലസ്തീനികൾ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്