സൗദിയിൽ സ്വദേശി വനിതയുടെ വധ ശിക്ഷ നടപ്പാക്കി
റിയാദ്: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ സൗദി വനിതയെ റിയാദിൽ വധ ശിക്ഷക്ക് വിധേയയാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഹദ ബിൻത് അൽ ഹുമൈദി അൽ മുഥൈരി എന്ന സൗദി വനിതയെയാണ് സൗദി പൗരനായ ഭർത്താവ് ഹസൻ ബിൻ ആയിഷ് അൽ മുഥൈരിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയയാക്കിയത്.
പ്രതിയായ ഭാര്യ ഭർത്താവിനെ നിരവധി തവണ കത്തി കൊണ്ട് കുത്തുകയും ഭർത്താവിന്റെ പക്കലുണ്ടായിരുന്ന പണം കൊള്ള ചെയ്യുകയുമായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം പ്രതി കുറ്റക്കാരിയാണെന്ന് സ്ഥിരീകരിക്കുകയും കേസ് കോടതിക്ക് റഫർ ചെയ്യുകയും ചെയ്തു.
വിചാരണക്കൊടുവിൽ പ്രതിക്ക് വധ ശിക്ഷ വിധിച്ഛ കോടതി വിധിയെ മേൽക്കോടതികൾ പിന്തുണച്ഛതോടെ വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും തിങ്കളാാഴ്ച റിയാദിൽ വധ ശിക്ഷ നടപ്പാക്കുകയുമായിരുന്നു.
.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
