സൗദിയിൽ നിന്ന് നാട് കടത്തപ്പെട്ട വിദേശി വീണ്ടും സൗദിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിക്കപ്പെട്ടു
ജിദ്ദ: കിംഗ് അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ട് വഴി സൗദിയിലേക്ക് അനധികൃത മാർഗത്തിലൂടെ പ്രവേശിക്കാൻ ശ്രമിച്ച പാകിസ്താനിയെ പിടി കൂടിയതായി എയർപോർട്ട് ജവാസാത്ത് അറിയിച്ചു.
ഇയാളെ നേരത്തെ സൗദി ഇഖാമ നിയമ ലംഘനക്കേസിൽ പിടി കൂടി സൗദിയിൽ നിന്ന് നാട് കടത്തിയതായിരുന്നു.
ഇയാൾക്കെതിരെ ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സമീപ ദിനങളിൽ സമാന കേസുകളിൽ ചില വിദേശികൾ സൗദിയിലെ വ്യത്യസ്ത എയർപോർട്ടുകളിൽ വെച്ച് പിടിക്കപ്പെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
