സൗദി ബജറ്റ് 2024 അവതരിപ്പിച്ചു
റിയാദ് – സൗദി അറേബ്യ 2024 സാമ്പത്തിക വർഷത്തേക്കുള്ള രാജ്യത്തിന്റെ പൊതുബജറ്റ് ബുധനാഴ്ച പുറത്തിറക്കി.
79 ബില്യൺ റിയാലിന്റെ കമ്മി ബജറ്റിൽ മൊത്തം വരുമാനം 1,172 ബില്യൺ റിയാലും ചെലവ് 1,251 ബില്യൺ റിയാലുമാണ്.
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗത്തിൽ ആണ് ബജറ്റ് അവതരിപ്പിച്ചത്.
ജിഡിപിയിൽ ഏകദേശം 1.9 ശതമാനത്തിൽ മിതമായ കമ്മി പ്രതീക്ഷിക്കുന്ന ബജറ്റ് ചെലവ് കാര്യക്ഷമത, സാമ്പത്തിക ഏകീകരണം, സാമ്പത്തിക പരിഷ്‌കരണങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾക്ക് ഊന്നൽ നൽകുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa