സൗദിയിൽ VPN ഉപയോഗിച്ചാൽ എല്ലാവർക്കും പണി കിട്ടുമോ ? ആശങ്കപ്പെടേണ്ട വിഭാഗം ആളുകൾ ആരെല്ലാമെന്ന് വ്യക്തമാക്കി നിയമ വിദഗ്ദ്ധൻ
സൗദിയിൽ വി പി എൻ ഉപയോഗിച്ച് നെറ്റ് ഉപയോഗിക്കുന്നവർക്ക് ബാധകമായ ശിക്ഷാ വിധികളെക്കുറിച്ചുള്ള ഒരു സൗദി നിയമ വിദഗ്ധന്റെ അഭിപ്രായം പ്രമുഖ സൗദി മീഡിയകളിൽ ചർച്ചക്ക് വിധേയമായിട്ടുണ്ട്.
ബ്ലോക്കുകൾ മറികടക്കാൻ VPN പ്രോഗ്രാമുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് സൈബർ ക്രൈം വിരുദ്ധ നിയമത്തിന്റെ ലംഘനമായി കണക്കാക്കപ്പെടുന്നുവെന്നും ഒരു വർഷത്തെ തടവും അഞ്ച് ലക്ഷം റിയാൽ വരെ പിഴയും അല്ലെങ്കിൽ രണ്ടും ഒരുമിച്ച് ലഭിക്കുമെന്നും നിയമ വിദഗ്ധൻ മുഹമ്മദ് അൽ വഹൈബി സൗദി ചാനലിൽ പറഞ്ഞതാണ് ഇപ്പോൾ ചർച്ചക്ക് വിധേയമായിട്ടുള്ളത്.
എന്നാൽ ഇൻഫർമേഷൻ ക്രൈം കേസുകളിൽ കൺസൾട്ടന്റായി ജോലി ചെയ്യുകയും ഇപ്പോഴും പ്രവർത്തിക്കുകയും ചെയ്യുന്ന ഡോ: ഹൂസാം ബിൻ സഊദ് അസബീഇ എല്ലാ തരം വിപിഎൻ ഉപയോഗങ്ങളും കുറ്റകൃത്യത്തിന്റെ പരിധിയിൽ പെടുന്നില്ല എന്നാണ് തന്റെ എക്സ് അക്കൗണ്ടിൽ വ്യക്തമാക്കുമ്മത്.
മറിച്ച് ആർട്ടിക്കിൾ മൂന്നിലെ ഖണ്ഡിക (3)-ൽ സൗദി നിയമം അനുശാസിക്കുന്ന ശിക്ഷാ മുന്നറിയിപ്പുകൾ കൊണ്ട് അർഥമാക്കുന്നത്, ചാരപ്രവർത്തനം, സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കൽ, അട്ടിമറി അല്ലെങ്കിൽ മറ്റ് നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന സംവിധാനങ്ങളിലേക്കുള്ള (നിയമവിരുദ്ധമായ) പ്രവേശനം, സൈറ്റുകളിലേക്ക് അഡ്രസ് മാറ്റിയും മറ്റു രീതികളിലുമുള്ള പ്രവേശനം എന്നിവയാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.
മറ്റുള്ളവരെ ഭീഷണിപ്പെടുത്തൽ, അപകീർത്തികരമായ പ്രവർത്തനങ്ങൾ ചെയ്യൽ എന്നിവയെല്ലാം ആർട്ടിക്കിൾ 3 പ്രകാരം കുറ്റകരമാണ്.
അതേ സമയം ചില VPN ആപ്ലിക്കേഷനുകൾ സ്വകാര്യതയ്ക്ക് ഹാനികരമാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
ചുരുക്കത്തിൽ പൊതുവേയുള്ള വി പി എൻ ഉപയോഗം കുറ്റകരമല്ല എന്നാണ് ഡോ ഹുസാമിന്റെ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ വി പി എൻ ഉപയോഗം പല തരം നുഴഞ്ഞ് കയറ്റത്തിനും സഹായകരമാകും എന്നതിനാൽ ഉപയോക്താവ് വഴി ഏതെങ്കിലും വീലക്കപ്പെട്ട സൈറ്റുകളിൽ അറിയാതെ പ്രവേശിച്ച് സുരക്ഷാ പ്രശ്നങ്ങൾ ഉടലെടുത്താൽ പോലും അത് വലിയ കുറ്റ കൃത്യമായി മാറും എന്നോർക്കുക.
അത് കൊണ്ട് തന്നെ വിപിഎൻ ആപുകൾ ഉപയോഗിക്കാതിരിക്കലാണ് ഗുണകരം എന്ന് പ്രവാസികൾ പ്രത്യേകിച്ചും മനസ്സിലാക്കേണ്ടതുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa