സൗദിയിൽ യുദ്ധ വിമാനം തകർന്നു; രണ്ട് സൈനികർ മരിച്ചു
ദഹ്രാൻ: റോയൽ സൗദി എയർഫോഴ്സിന്റെ F-15SA യുദ്ധവിമാനങ്ങളിലൊന്ന് പരിശീലനപ്പറക്കലിനിടയിൽ തകർന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അപകടത്തിൽ വിമാനത്തിലെ രണ്ട് സൈനികർ രക്തസാക്ഷിത്വം വഹിച്ചതായും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
2023 ഡിസംബർ 7 വ്യാഴാഴ്ച ഉച്ചയ്ക്ക് 12:50 ന് ദഹ്രാൻ കിംഗ് അബ്ദുൽ അസീസ് എയർ ബേസിൽ ഒരു പതിവ് പരിശീലന ദൗത്യം നടത്തുന്നതിനിടെയാണ് അപകടം.
അപകടത്തിന്റെ കാരണങ്ങളുടെ വിശദാംശങ്ങൾ കണ്ടെത്താൻ ഒരു അന്വേഷണ സമിതി ചുമതലകൾ ആരംഭിച്ചതായി ബ്രിഗേഡിയർ ജനറൽ തുർക്കി അൽ-മാലികി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa