യുദ്ധ വിമാനാപകടത്തിൽ മരിച്ച ലെഫ്റ്റനന്റ് കേണൽ ത്വലാൽ ബിൻ അബ്ദുൽ അസീസ് ബിൻ ബന്ദർ രാജകുമാരൻ്റെ വിയോഗത്തിൽ അനുശോചന പ്രവാഹം
പ്രമുഖ സൗദി രാജ കുടുംബാംഗം ലെഫ്റ്റനന്റ് കേണൽ ത്വലാൽ ബിൻ അബ്ദുൽ അസീസ് ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ്റെ വിയോഗത്തിൽ സമൂഹത്തിൻ്റെ വിവിധ തുറകളിൽ പെട്ട ഉന്നത വ്യക്തിത്വങ്ങൾ അഗാധമായ ദു:ഖം രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം ദഹ്രാനിൽ നടന്ന പരിശീലനപ്പറക്കിലിനിടയിൽ എഫ്-15എസ്എ യുദ്ധ വിമാനം തകർന്നായിരുന്നു ത്വലാൽ രാജകുമാരൻ മരിച്ചത്. അപകടത്തിൽ സഹ യാത്രികൻ പൈലറ്റ് മാജിദ് ഉതൈബിയും മരിച്ചിരുന്നു.
ത്വലാൽ ബിൻ അബ്ദുൽ അസീസ് ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് ആലു സഊദ് രാജകുമാരന്റെ മരണത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി രണ്ട് വിശുദ്ധ മസ്ജിദുകളുടെ സേവകൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന് അനുശോചന സന്ദേശമയച്ചു.
പ്രമുഖ സൗദി രാജകുടുംബാംഗങ്ങളും സോഷ്യൽ മീഡിയ ആക്റ്റിവിസിറ്റുകളും ഫായിസ് അൽ മാലികി അടക്കമുള്ള കലാകാരന്മാരും രാജകുമാരൻ്റെ മരണത്തിൽ അനുശോചിച്ചു.
രാജകുമാരനെ അല്ലാഹു രക്ത സാക്ഷികളിൽ ഉൾപെടുത്തട്ടേയെന്നും അവൻ്റെ പാപമോചനവും കാരുണ്യവും രാജകുമാരൻ്റെ മേൽ വർഷിക്കട്ടേയെന്നും അനുശോചന സന്ദേശത്തിൽ പ്രമുഖർ കുറിച്ചു.
രാജകുമാരൻ്റെ മയ്യിത്ത് നമസ്ക്കാരം ഇന്ന് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം റിയാദ് ഇമാം തുർക്കി മസ്ജിദിൽ വെച്ച് നടന്നിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa