സൗദിയിലെ ഈ വർഷത്തെ ശൈത്യ കാലം വ്യത്യസ്തമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ
ജിദ്ദ: ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ കാലാവസ്ഥാ നിരീക്ഷകൻ അഖീൽ അൽ-അഖീൽ, ഈ വർഷത്തെ ശൈത്യകാലത്ത്, രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ചൂടായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു.
അതേ സമയം ഈ വർഷത്തെ ശൈത്യകാലത്തിൽ ചൂട് അനുഭവപ്പെടുമെന്ന് പറഞ്ഞത് കൊണ്ട് മഞ്ഞുവീഴ്ചയും പൂജ്യം ഡിഗ്രിയും രേഖപ്പെടുത്തില്ലെന്ന് അർത്ഥമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മറിച്ച്
ഈ വർഷത്തെ ശൈത്യകാലത്ത്, തണുത്ത രാത്രികളുടെ എണ്ണം കുറയുമെന്നും എന്നാൽ ചൂടുള്ള രാത്രികളുടെ എണ്ണം വർദ്ധിക്കുമെന്നും ആണ് അർത്ഥമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 32 വർഷത്തെ കണക്കുകൾ പരിശോധിക്കുംബോൾ ഈ വർഷത്തെ ശൈത്യകാലം തണുപ്പ് രാത്രികൾ കുറഞ്ഞതും ചൂട് രാവുകൾ കൂടിയതുമായിരിക്കും എന്നാണ് അഖീൽ നിരീക്ഷിക്കുന്നത്.
ഈ വർഷം ശൈത്യ കാലത്ത് ഒന്നോ രണ്ടോ മൂന്നോ ദിവസം തണുത്ത കാലാവസ്ഥയുണ്ടാകാമെന്നാണ് മുകളിൽ പറഞ്ഞിരിക്കുന്നതെന്നും മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇതെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ വർഷങ്ങളിൽ വടക്കൻ പ്രദേശങ്ങളിൽ ഏഴ്, പത്ത് ദിവസങ്ങൾ വരെ പൂജ്യം ഡിഗ്രിയിലും താഴെ തണുത്ത കാലാവസ്ഥ രേഖപ്പെടുത്തിയിരുന്നത് അദ്ദേഹം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa