റിയാദിൽ ഭാര്യയെ മർദ്ദിച്ചും ചുമരിലിടിച്ചും കൊലപ്പെടുത്തിയ ഭർത്താവിൻ്റെ വധ ശിക്ഷ നടപ്പാക്കി
റിയാദ് പ്രവിശ്യയിൽ കൊലപാതകക്കേസിൽ പ്രതിയായ സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
മിശ്അൽ ബിൻ മിദ്അജ് അൽ ഉതൈബി എന്ന സ്വദേശി പൗരനെയാണ് ഭാര്യ സാറ ബിൻത് മുഹമ്മ്ദ് അൽ ഉതൈബിയെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക് വിധേയനാക്കിയത്.
രണ്ട് പേരും തമ്മിലുള്ള തർക്കത്തെത്തുടർന്ന് പ്രതി ഇരയെ മർദ്ദിക്കുകയും തല ചുമരിൽ ഇടിക്കുകയും ചെയ്തിരുന്നു. ഇത് അവരുടെ മരണത്തിന് കരണമാകുകയായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം അനേഷണത്തിൽ പ്രതി കുറ്റ കൃത്യം ചെയ്തതായി സ്ഥിരീകരിക്കുകയും കേസ് കോടതിക്ക് റഫർ ചെയ്യുകയും ചെയ്തു.
വിചാരണക്കൊടുവിൽ കോടതി പ്രതിക്ക് വധ ശിക്ഷ വിധിച്ചു. പ്രതിയുടെ അനന്തരാവകാശികളിൽ ഒരാൾ പ്രായ പൂർത്തിയാകാത്തതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കുന്നത് വൈകിക്കുകയായിരുന്നു.
ഇപ്പോൾ അനന്തരാവകാശിക്ക് പ്രായ പൂർത്തിയാകുകയും ശിക്ഷയെ അനന്തരാവകാശിയും പിന്തുണക്കുകയും ചെയ്തു. തുടർന്ന് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും ചെയ്തതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും റിയാദിൽ ഞായറാഴ്ച വധ ശിക്ഷ നടപ്പാക്കുകയും ചെയ്തതായി മന്ത്രാലയ പ്രസ്താവനയിൽ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa