Saturday, September 21, 2024
SportsTop Stories

കിംഗ്‌സ് കപ്പ് ക്വർട്ടർ ഫൈനൽ; അൽ നസ്ർ ഇന്ന് കളത്തിൽ

കിംഗ്‌സ് കപ്പ് ക്വർട്ടർ ഫൈനൽ മത്സരത്തിൽ റൊണാൾഡോയുടെ അൽ നസ്ർ ഇന്ന് – തിങ്കൾ – പ്രമുഖരായ അൽ ശബാബിനെ നേരിടും.

സൗദി സമയം രാത്രി 9 മണിക്ക് റിയാദ് അൽ ശബാബ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

കിങ്സ് കപ്പ് ക്വർട്ടറിൽ ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ അൽ ഖലീജ് 2 – 1 ന് അബ്ഹയെ തോൽപ്പിച്ചിരുന്നു.

ക്വർട്ടറിലെ മറ്റൊരു മത്സരത്തിൽ ആദ്യ പകുതി പിന്നിട്ടപ്പോൾ ഇപ്പോൾ അൽ ഹിലാൽ 2 ഗോളിന് അൽ തആവുനിനെ പിറകിലാക്കിയിരിക്കുകയാണ്.

ഡിസംബർ 19 നാണ് പ്രമുഖരായ ഇത്തിഹാദും അൽ ഫൈസലിയും തമ്മിലുള്ള കിംഗ്‌സ് കപ്പിലെ അവസാന ക്വർട്ടർ മത്സരം നടക്കുക. ക്ലബ് ലോകകപ്പിൽ ഇത്തിഹാദ് മത്സരിക്കുന്നതിനാലാണ് ഈ മത്സരം വൈകിപ്പിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്