Friday, May 17, 2024
KuwaitTop Stories

ശൈഖ് മിഷ്അൽ അൽ ജാബിർ കുവൈത്തിന്റെ പുതിയ അമീർ

കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രി സഭാ കൗൺസിൽ, ഷെയ്ഖ് മിഷ് അൽ അൽ-അഹ്മദ് അൽ-ജാബിർ അൽ-സബാഹിനെ രാജ്യത്തിന്റെ പുതിയ അമീറായി പ്രഖ്യാപിച്ചു.

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബിർ അൽ-സബാഹിന്റെ വിയോഗത്തെത്തുടർന്നാണ് കിരീടാവകാശിയായിരുന്ന ശൈഖ്  മിഷ് അലിനെ  പുതിയ അമീറായി പ്രഖ്യാപിച്ചത്.

അന്തരിച്ച അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ വിയോഗത്തിൽ കുവൈത്ത് മന്ത്രി സഭ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

83 വയസ്സുള്ള ശൈഖ്  മിഷ്അൽ സ്വദേശത്തെ പഠന ശേഷം ബ്രിട്ടനിൽ പോലീസ് സയൻസിൽ പഠനം പൂർത്തിയാക്കി ഔദ്യോഗിക ജീീവിതത്തിലേക്ക് കടന്നു.

ആഭ്യന്തര മന്ത്രാലയത്തിൽ സേവനം ചെയ്ത ശൈഖ്  മിഷ് അൽ ജനറൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ തലവനായി ഉയർന്നു. മന്ത്രി റാങ്കോടെ നാഷണൽ ഗാർഡിന്റെ ഡെപ്യൂട്ടി ചീഫ് ആയും തുടർന്ന് കിരീടാവകാശിയായും നിയമിക്കപ്പെട്ടു. ഇപ്പോൾ ലോകത്തെ എറ്റവും സംബന്ന രാജ്യങ്ങളിൽ ഒന്നായ കുവൈത്തിന്റെ തലവനായും തെരഞ്ഞെടുക്കപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്