കുവൈത്ത് അമീറിൻ്റെ മേൽ മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും മയ്യിത്ത് നമസ്ക്കാരം നിർവ്വഹിക്കാൻ സൽമാൻ രാജാവിൻ്റെ ഉത്തരവ്
മക്ക: കഴിഞ്ഞ ദിവസം വിട പറഞ്ഞ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിറിൻ്റെ മേൽ വിശുദ്ധ മസ്ജിലും ഹറാമിലും മസ്ജിദുന്നബവിയിലും മയ്യിത്ത് നമസ്ക്കാരം നിർവ്വഹിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു.
ഇന്ന് – ഞായറാഴ്ച- ളുഹർ നമസ്ക്കാരാനന്തരം ഇരു ഹറമുകളിലും ശൈഖ് നവാഫിൻ്റെ മേലുള്ള ജനാസ നമസ്ക്കാരം നിർവ്വഹിക്കപ്പെടും.
കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിര്യാണത്തിൽ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തി. പരേതൻ കുവൈറ്റിനെ സേവിക്കുന്നതിനും ഉയർത്തുന്നതിനുമായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ചതായി അനുശോചന സന്ദേശത്തിൽ രാജാവ് ഊന്നിപ്പറഞ്ഞു.
കുവൈത്ത് അമീറിൻ്റെ മേലുള്ള മയ്യിത്ത് നമസ്ക്കാരം ഇന്ന് രാവിലെ 9 മണിക്ക് അസ്വിദ്ദീഖ് മേഖലയിലെ മസ്ജിദ് ബിലാൽ ബിനു റബാഹയിൽ നടക്കും. അടുത്ത ബന്ധുക്കൾ മാത്രമേ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുകയുള്ളൂവെന്ന് കുവൈത്ത് അമീരി ദീവാൻ കാര്യ വകുപ്പ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa