എറിട്രിയൻ സയാമീസ് ഇരട്ടകൾ റിയാദിലെത്തി
സൽമാൻ രാജാവിന്റെയും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശപ്രകാരം വെറുപ്പെടുത്തൽ ഓപ്പറേഷനായി എറിട്രിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു.
സയാമീസ് ഇരട്ടകളായ അസ് മാ, സുമയ്യ എന്നിവരെയാണ് വേർപെടുത്തൽ ശസ്ത്രക്രിയക്ക് വിധേയരാക്കാൻ സൗദിയുടെ എയറോ മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിൽ റിയാദിലെത്തിച്ചത്.
നാഷണൽ ഗാർഡ് മന്ത്രാലയത്തിലെ കുട്ടികൾക്കായുള്ള കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേക്ക് ഇരട്ടകളെ മാറ്റി. അവരുടെ അവസ്ഥ പഠിക്കലും അവരെ വേർപെടുത്താനുള്ള സാധ്യത പരിഗണിക്കുകയുമാണ് ലക്ഷ്യം.
കഴിഞ്ഞ 32 വർഷത്തിനിടെ ലോകത്തെ വിവിധ രാജ്യങ്ങളിലെ ഏകദേശം 60 സയാമീസ് ഇരട്ടകളുടെ ഓപ്പറേഷനുകൾ സൗദിയുടെ ചെലവിൽ നടത്തിക്കഴിഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa