കുവൈത്ത് അമീറിൻ്റെ നിര്യാണത്തിൽ അനുശോചനമറിയിക്കാൻ സൗദി കിരീടാവകാശി കുവൈത്തിലെത്തി
കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിറിൻ്റെ വേർപാടിൽ അനുശോചനമറിയിക്കാൻ സൽമാൻ രാജാവിൻ്റെ നിർദ്ദേശപ്രകാരം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കുവൈത്തിലെത്തി.
കുവൈത്തിലെത്തിയ കിരീടാവകാശിയെ കുവൈത്ത് അമീർ ശൈഖ് മിഷ്അൽ അൽ അഹ്മദ് അൽ ജാബിർ അൽ സ്വബാഹ് സ്വീകരിച്ചു.
ഈ വിഷമ വേളയിൽ കുവൈറ്റിനോടും അവിടുത്തെ ജനങ്ങളോടുമുള്ള കിരീടാവകാശിയുടെ ആത്മാർത്ഥമായ സാഹോദര്യ സമീപനങ്ങൾക്ക് കുവൈറ്റ് അമീർ അഗാധമായ നന്ദിയും അഭിനന്ദനവും അറിയിച്ചു.
സനർശന ശേഷം മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കുവൈത്തിൽ നിന്ന് മടങ്ങി. രാജകുമാരൻ അനുശോചനമറിയിക്കാൻ കുവൈത്തിലെത്തുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
