തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഉറങ്ങുകയായിരുന്ന വിദേശിയെ വടി കൊണ്ടടിച്ച് കൊലപ്പെടുത്തിയ സൗദി പൗരനെയും വിദേശിയെയും വധ ശിക്ഷക്ക് വിധേയരാക്കി

ഈസ്റ്റേൺ പ്രൊവിൻസിൽ കൊലപാതകക്കേസിൽ പ്രതികളായ രണ്ട് പേരുടെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാാലയം അറിയിച്ചു.

അലി ബിൻ ഖാലിദ് അൽ ബീഷി എന്ന സൗദി പൗരനെയും ദുൽ കിഫ്ല് അൽ ഹാജ് എന്ന സുഡാനി പൗരനെയുമാണ് അബ്ദുൽ മന്നാൻ അൽ നൂർ എന്ന സുഡാനിയെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്ക് വിധേയരാക്കിയത്.

പ്രതികൾ കൊള്ളയടിക്കുക എന്ന ഉദ്ദേശത്തോടെ ഉറങ്ങിക്കിടന്ന ആളുടെ തലയിൽ വടികൊണ്ട് പലതവണ അടിക്കുകയായിരുന്നു ഇത് മരണത്തിലേക്ക് നയിച്ചു. തുടർന്ന് ഇയാളുടെ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് കൂട്ടാളികളെയും കൊലപ്പെടുത്താൻ ശ്രമിച്ചു. ഒരേ ക്രിമിനൽ രീതിയിൽ വ്യത്യസ്ത സമയങ്ങളിൽ പ്രതികൾ ഒരു കൂട്ടം തൊഴിലാളികളെ കൊള്ളയടിക്കുകയും ഒരു വെയർഹൗസ് കൊള്ളയടിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

പ്രതികളെ അന്വേഷണ വിഭാഗം പിടി കൂടുകയും കുറ്റം സ്ഥിരീകരിക്കുകയും കോടതി വിചാരണക്കൊടുവിൽ വധ ശിക്ഷ വിധിക്കുകയും ഞായറാഴ്ച ഈസ്റ്റേൺ പ്രൊവിൻസി റോയൽ കോർട്ട് ഉത്തരവ് പ്രകാരം രണ്ട് പ്രതികൾക്കും വധ ശിക്ഷ നടപ്പാക്കുകയും ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മറ്റൊരു കേസിൽ അസീർ പ്രവിശ്യയിൽ ഒരു സൗദി പൗരനെ നിറയൊഴിച്ച് കൊലപ്പെടുത്തിയ മറ്റൊരു സൗദി പൗരൻ്റെ വധ ശിക്ഷയും ഞായറാഴ്ച നടപ്പാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്