വാഹനം തുറന്നിട്ടോ സ്റ്റാർട്ടിംഗിലിട്ടോ പോകുന്നവർക്ക് ഈടാക്കുന്ന പിഴ ഓർമ്മപ്പെടുത്തി സൗദി മുറൂർ
റിയാദ്: വാഹനത്തിൽ നിന്ന് പുറത്ത് പോകുന്നതിന് മുമ്പ് വാഹനം ഓഫാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താൻ സൗദി മുറൂർ ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.
വാഹനം തുറന്ന് വെച്ചും സ്റ്റാർട്ടിംഗിലിട്ടും വാഹനത്തിൽ നിന്ന് പുറത്ത് പോകുന്നത് നിയമ ലംഘനമാണെന്നും മുറൂർ ഓർമ്മിപ്പിച്ചു.
ഇത്തരത്തിൽ നിയമ ലംഘനം നടത്തുന്നവർക്ക് 100 റിയാൽ മുതൽ 150 റിയാൽ വരെ പിഴ ചുമത്തും.
10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ കൂടെ ആളില്ലാതെ വാഹനത്തിൽ ഇരുത്തുന്നവർക്ക് 300 റിയാൽ മുതൽ 500 റിയാൽ വരെ പിഴ ചുമത്തുമെന്നും മുറൂർ ഓർമ്മിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa