മൂന്ന് പേരെ കുത്തിക്കൊലപ്പെടുത്തിയ ബംഗാളിയെ സൗദിയിൽ വധശിക്ഷക്ക് വിധേയനാക്കി
സൗദിയിൽ മൂന്ന് പേരെ കത്രികയും, കത്തിയും ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ ബംഗ്ലാദേശ് പൗരനായ അബുൽ കലാം അഷ്‌റഫ് അലിയെ വധശിക്ഷക്ക് വിധേയനാക്കി.
ഇന്തോനേഷ്യൻ സ്വദേശിനി കാർത്തിനി, ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് അബുൽ ഖാസിം റുസ്തം അലി, ഖദീജ മുനീർ, എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്.
ഇതിന് പുറമെ കൊല്ലപ്പെട്ടവരുടെ പണവും ആഭരണങ്ങളും പ്രതി അപഹരിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കപ്പെട്ട പ്രതി കുറ്റം ചെയ്തതായി തെളിയിക്കപ്പെടുകയും കോടതി വധശിക്ഷക്ക് വിധിക്കുകയുമായിരുന്നു.
നിരപരാധികളെ കൊന്ന് അവരുടെ പണം കൊള്ളയടിക്കുകയും, കൃത്യം മറച്ചുവെക്കാൻ ശ്രമിക്കുകയും ചെയ്ത പ്രതി അതിക്രൂരമായ കുറ്റമാണ് ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു.
അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധി ശെരിവെച്ചതോടെ വധശിക്ഷ നടപ്പിലാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ഇന്ന് മക്കയിൽ വെച്ച് വിധി നടപ്പിലാക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa