Thursday, April 17, 2025
Saudi ArabiaTop Stories

ഭാര്യയോടൊത്ത് ഉംറ നിർവ്വഹിക്കാനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം  സ്വദേശി ജിദ്ദയിൽ വെച്ച് മരണപ്പെട്ടു. പാണ്ടിക്കാട് തുവ്വൂർ കുഴിയംകുത്ത് മദ്രസയ്ക്ക് സമീപം താമസിക്കുന്ന മംഗലശ്ശേരി അബ്ദുറഹ്മാൻ (78) ആണ് മരിച്ചത്.

ഭാര്യയോടൊപ്പം ഉംറക്കെത്തിയ അബ്ദുറഹ്മാൻ ഉംറയും മദീന സന്ദർശനവും കഴിഞ്ഞ് ഒക്ടോബർ 28 ന് നാട്ടിലേക്ക് തിരിച്ചു പോകാനിരിക്കെ അസുഖബാധിതനാകുകയായിരുന്നു.

നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടൻ ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തുടർ ചികിത്സക്കായി അബ്ഹൂറിലുള്ള കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ചൊവ്വാഴ്ച രാത്രിയോടെ മരണം സംഭവിച്ചത്. ഭാര്യ അക്കരമ്മൽ ഹാജറുമ്മ ഡിസംബർ അഞ്ചിന് നാട്ടിലേക്ക് മടങ്ങിയിരുന്നു.

റാസിഖ് ബാബു, അബ്ദുൽ ഹമീദ് (ഇരുവരും ജിദ്ദ), റഹ്മത്തുന്നീസ, റഷീദ, ശബ്ന എന്നിവർ മക്കളാണ് മരുമക്കൾ: ശബ്ന തുവ്വൂർ, നഷ്ദ തസ്നി തുവ്വൂർ, അബ്ദുശുക്കൂർ പാലക്കാട്, അബ്ദുസ്സമദ് പാണ്ടിക്കാട്, ജുനൈദ് പുന്നക്കാട്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa