സൗദിയിൽ പെട്രോൾ പമ്പുകൾക്കും, സർവീസ് സെന്ററുകൾക്കുമുള്ള പുതിയ വ്യവസ്ഥകൾ പുറത്തിറക്കി
സൗദിയിൽ ഇന്ധന സ്റ്റേഷനുകൾക്കും സർവീസ് സെന്ററുകൾക്കുമായി പുതുക്കിയ നിബന്ധനകളും വ്യവസ്ഥകളും പുറത്തിറക്കി. സൗദി പെർമനന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് വ്യവസ്ഥകൾ പുറത്തിറക്കിയത്.
ഇന്ധന സ്റ്റേഷനുകളും സർവീസ് സെന്ററുകളും സ്ഥാപിക്കുന്നതിനും, പ്രവർത്തിപ്പിക്കുന്നതിനും, പ്രക്രിയ നിയന്ത്രിക്കുന്നതിനും അവ നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും പുതുക്കിയ നിബന്ധനകൾ സഹായിക്കുമെന്ന് കമ്മിറ്റി വ്യക്തമാക്കി.
ഈ നിബന്ധനകളിൽ ഏറ്റവും പ്രധാനപ്പെട്ടത്, പെട്രോൾ സ്റ്റേഷനുകളും സർവീസ് സെന്ററുകളും നടത്താനും, പരിപാലിക്കാനും യോഗ്യതയുള്ളവരായിരിക്കണം പ്രസ്തുത സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നത്.
നഗരാതിർത്തികൾക്കകത്തും പുറത്തും സ്ഥിതി ചെയ്യുന്ന ഇന്ധന സ്റ്റേഷനുകൾക്കിടയിൽ അകലം ഉണ്ടായിരിക്കണം. പമ്പുകൾ, ടാങ്കുകൾ, അറ്റകുറ്റപ്പണികൾ, ഗുണനിലവാരം, ഉൽപ്പന്നങ്ങളുടെ വിതരണം, ശുചിത്വം എന്നിവയിലും വ്യവസ്ഥകൾ പുതുക്കിയിട്ടുണ്ട്.
ഊർജ മേഖലയിലെ ആഗോള വികസനങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി ഈ മേഖലയെ നിയന്ത്രിക്കാനും വികസിപ്പിക്കാനും ഈ സുപ്രധാന മേഖലയിൽ വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് നിബന്ധനകൾ പുതുക്കിയിട്ടുള്ളത്.
വാണിജ്യ മന്ത്രാലയം, മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിംഗ് മന്ത്രാലയം, ഇസ്‌ലാമിക് അഫയേഴ്‌സ്, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയെ പ്രതിനിധീകരിക്കുന്ന ഊർജ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് നിബന്ധനകൾ പുതുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa