ഒമാനിൽ നിന്ന് ഉംറക്കെത്തിയ കണ്ണൂർ സ്വദേശി ത്വാഇഫിൽ വെച്ച് മരണപ്പെട്ടു
ഒമാനില്‍ നിന്നും കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാന്‍ എത്തിയ കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി ത്വാഇഫിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.
ഇരിക്കൂർ ആയിപ്പുഴ പട്ടാന്നൂര്‍ സ്വദേശി കുന്നായില്‍ വളപ്പില്‍ ഉമര്‍ ആണ് മക്കയിലേക്കുള്ള വഴി ത്വാഇഫിൽ വെച്ച് മരണപ്പെട്ടത്. 73 വയസ്സായിരുന്നു.
ഒമാനില്‍നിന്നു ഭാര്യക്കും, മക്കള്‍ക്കുമൊപ്പം റോഡ് മാർഗം ഉംറ നിർവ്വഹിക്കാനായി തിരിച്ചതായിരുന്നു. യാത്രാമധ്യേ ഹൃദയാഘാതം ഉണ്ടാവുകയും ത്വാഇഫ് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
നവംബർ മുപ്പത് മുതൽ പ്രസ്തുത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്.
ഭാര്യ: സഫിയ, മക്കള്‍: സൈനുദ്ദീന്‍ (ഒമാന്‍), സൈഫുദ്ധീന്‍ (ഒമാന്‍), ഷറഫുദ്ദീന്, സഫീറ. മരുമക്കള്‍: ആഷിഖ്, റാഷിദ ഹാഫിസ, ശബ്ന.
തായിഫ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് ത്വാഇഫ് മസ്ജിദ് അബ്ദുള്ളാഹിബ്നു അബ്ബാസ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa