ഇന്ത്യക്കാരനെ കഴുത്തു ഞെരിച്ചു കൊന്ന് കുഴിച്ചിട്ട രണ്ട് ബംഗാളികളെ വധശിക്ഷക്ക് വിധേയരാക്കി
സൗദിയിൽ ഇന്ത്യക്കാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടു ബംഗ്ലാദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി.
ജസാൻ മേഖലയിലാണ് എംഡി സിറാസുൽ മുദ്‌ജലാൽ ബിവാരി, മുഫദ്ദൽ മുജുൻ അലി എന്ന രണ്ട് ബംഗ്ലാദേശി കുറ്റവാളികളെ ആഭ്യന്തര മന്ത്രാലയം വധശിക്ഷക്ക് വിധേയനാക്കിയത്.
മുഹമ്മദ് അർസൗഖാൻ എന്ന ഇന്ത്യക്കാരനെ പ്രതികൾ കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പിന്നിൽ നിന്നും തുണി ഉപയോഗിച്ച് കഴുത്തുമുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ഇതിന് പുറമെ അബോധവസ്ഥയിലായ ഇയാളുടെ വായിലേക്ക് കീടനാശിനി ഒഴിക്കുകയും ചെയ്തു. ഇതിന് ശേഷം മൃതദേഹം പ്രതികൾ തന്നെ മറവുചെയ്യുകയും ചെയ്തു.
പ്രതികളെ അറസ്റ്റ് ചെയ്ത സുരക്ഷാവിഭാഗം കോടതിയിൽ ഹാജരാക്കുകയും, അന്വേഷണത്തിൽ ഇവർക്കെതിരെയുള്ള കുറ്റം തെളിയുകയും ചെയ്തു.
രണ്ടുപേരും മയക്കുമരുന്നിന് അടിമകളാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അപ്പീൽ കോടതിയും, സുപ്രീം കോടതിയും വിധി ശെരിവെച്ചതോടെ, റോയൽകോർട്ട് ഉത്തരവ് പ്രകാരം പ്രതികളുടെ വധശിക്ഷ നടപ്പാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa