കൂടുതൽ പ്രൊഫഷനുകളിലെ സൗദിവത്ക്കരണം ഇന്ന് മുതൽ പ്രാബല്യത്തിൽ
സെയിൽസ്, പർച്ചേസ്, പ്രോജക്ട് മാനേജ്‌മെന്റ് പ്രൊഫഷനുകളുടെ സൗദിവൽക്കരണം ഇന്ന് മുതൽ (ഡിസംബർ 24 ഞായറാഴ്ച) പ്രാബല്യത്തിൽ വരുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
നേരത്തെ മന്ത്രാലയം അനുവദിച്ച ഗ്രേസ് പിരീഡ് അവസാനിച്ചതിനെ തുടർന്നാണ് ഇത്. ഈ മൂന്ന് സുപ്രധാന മേഖലകളിൽ ഓരോന്നിലും വ്യത്യസ്തമായ തോതിലാണ് സൗദിവത്ക്കരണം നടപ്പിലാക്കേണ്ടത്.
സെയിൽസ് ജോലികളിൽ അഞ്ചോ അതിലധികമോ തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് 15 ശതമാനമാണ് സൗദിവൽക്കരണം ബാധകമാകുക.
സൗദിവൽക്കരണത്തിന് കീഴിൽ വരുന്ന സെയിൽസ് പ്രൊഫഷനുകളിൽ ഹോൾസെയിൽ സെയിൽസ് മാനേജർ, റീട്ടെയിൽ സെയിൽസ് മാനേജർ, സെയിൽസ് സ്പെഷ്യലിസ്റ്റ്, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി ഉപകരണ സെയിൽസ് സ്പെഷ്യലിസ്റ്റ്, സെയിൽസ് റെപ്രസന്റേറ്റീവ് എന്നിവ ഉൾപ്പെടുന്നു.
സംഭരണ മേഖലകളിൽ ഞായറാഴ്ച മുതൽ 50 ശതമാനം സൗദിവൽക്കരണം പ്രാബല്യത്തിൽ വന്നതായി മന്ത്രാലയം അറിയിച്ചു. പർച്ചേസിംഗ് മാനേജർ, പർച്ചേസിംഗ് റെപ്രസെന്റേറ്റീവ്, കോൺട്രാക്ട് മാനേജർ, ടെൻഡർ സ്പെഷ്യലിസ്റ്റ്, പ്രൊക്യുർമെന്റ് സ്പെഷ്യലിസ്റ്റ് എന്നിവയാണ് പ്രധാനപ്പെട്ട പ്രൊഫഷനുകൾ.
പ്രോജക്ട് മാനേജ്‌മെന്റ് പ്രൊഫഷനുകളുടെ 35 ശതമാനമാണ് ആദ്യഘട്ടത്തിൽ സൗദിവൽക്കരണത്തിന് കീഴിൽ വരുന്നത്. പ്രോജക്ട് മാനേജ്മെന്റ് മാനേജർ, പ്രോജക്ട് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ്, പ്രോജക്ട് മാനേജർ, പ്രോജക്ട് മാനേജ്മെന്റ് ഓഫീസ് സ്പെഷ്യലിസ്റ്റ്, കമ്മ്യൂണിക്കേഷൻസ് പ്രോജക്ട് മാനേജർ, ബിസിനസ് സർവീസ് പ്രോജക്ട് മാനേജർ എന്നിവവയാണ് ഇതിൽ പ്രധാനപ്പെട്ട പ്രൊഫഷനുകൾ.
മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിംഗ് മന്ത്രാലയവുമായി സഹകരിച്ച് രണ്ട് ഘട്ടങ്ങളിലായി ഈ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കും. മൂന്നോ അതിലധികമോ തൊഴിലാളികളുള്ള എല്ലാ സ്ഥാപനങ്ങളിലും പ്രോജക്ട് മാനേജ്‌മെന്റ് പ്രൊഫഷനുകളിലെ മൊത്തം തൊഴിലാളികളുടെ എണ്ണത്തിന്റെ ആദ്യ ഘട്ടം 35 ശതമാനവും രണ്ടാം ഘട്ടം 40 ശതമാനവും ലക്ഷ്യമിടുന്നു, കൂടാതെ മിനിമം വേതനം 6000 റിയാലായി നിശ്ചയിച്ചിട്ടുണ്ട്.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സൗദികൾക്ക് തൊഴിൽ നൽകുന്നതിനും പ്രോത്സാഹന പാക്കേജ് നൽകുമെന്ന് മന്ത്രാലയം അറിയിച്ചു.
നിയമലംഘകർക്കെതിരെ ചുമത്തുന്ന നിയമപരമായ പിഴകൾ ഒഴിവാക്കുന്നതിന് സ്ഥാപനങ്ങൾ സൗദിവൽക്കരണ ചട്ടങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa