Friday, November 22, 2024
Saudi ArabiaTop Stories

സൗദിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത വിദേശിക്ക് വധശിക്ഷ

സൗദിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും, നഗ്നയാക്കി ദൃശ്യം പകർത്തുകയും ചെയ്ത വിദേശിയെ വധശിക്ഷക്ക് വിധേയനാക്കി.

ബന്ദർ മുഹമ്മദലി അൽ-സലാമി എന്ന യമൻ സ്വദേശിയെയാണ് ബാലികക്കെതിരെയുള്ള ലൈംഗികാതിക്രമ കേസിൽ ഇന്ന് ജിസാനിൽ വെച്ച് വധശിക്ഷക്ക് വിധേയനാക്കിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തന്റെ വസതിയിൽ കൊണ്ടുവന്ന് പീഡിപ്പിക്കുകയും വസ്ത്രം അഴിച്ച് ദൃശ്യം പകർത്തുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് കോടതിയിൽ ഹാജരാക്കുകയും, അന്വേഷണത്തിൽ ഇയാൾ കുറ്റം ചെയ്തതായി തെളിയുകയും ചെയ്തതിനെ തുടർന്ന് വധശിക്ഷക്ക് വിധിക്കുകയായിരുന്നു.

അപ്പീൽ കോടതിയും, സുപ്രീം കോടതിയും വിധി ശെരിവെച്ചതോടെ റോയൽ കോർട്ട് ഉത്തരവ് പ്രകാരം ഇന്ന് ജിസാനിൽ വെച്ച് വധശിക്ഷ നടപ്പാക്കുകയുമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa