Sunday, September 22, 2024
Saudi ArabiaTop Stories

സൗർ മലക്ക് മുകളിൽ വെച്ച് ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു

മക്ക: സൗർ മലക്ക് മുകളിൽ വെച്ച് ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. സൗർ ഗുഹ സന്ദർശിക്കാൻ എത്തിയവരായിരുന്നു നാലു പേരും.

നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയും അനുചരൻ അബൂബക്കർ റളിയല്ലാഹു അൻഹുവും മദീനയിലേക്ക് ഹിജ്‌റ പോയ സമയത്ത് കഴിഞ്ഞിരുന്ന സൗർ ഗുഹ കാണാൻ ദിനം പ്രതി നിരവധി വിശ്വാസികളാണ് എത്താറുള്ളത്.

കഴിഞ്ഞ ദിവസം മക്കയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലും മഴയും അനുഭവപ്പെട്ടിരുന്നു. ഇടിമിന്നലേറ്റ് ഒരാൾക്ക് പരിക്കേറ്റതായും ബന്ധപ്പെട്ട വകുപ്പുകൾ വ്യക്തമാക്കി.

ശെനിയാഴ്ച വരെ മക്ക മേഖലയിൽ പെട്ട മിക്ക സ്ഥലങ്ങളിലും മഴയും ഇടിമിന്നലും ഉണ്ടാവുമെന്ന് കാലാവസ്ഥാ വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

സൗർ മലക്ക് മുകളിൽ വെച്ച് ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു; വീഡിയോ


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q